Registered Civil Defence Volunteers
30.08.2019 ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്)നം.132/19 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. Read More
ഒരു ഗ്രൂപ്പിൽ 50 വോളന്റിർമാരെന്ന നിലയില്‍ 124 ഗ്രൂപ്പുകളിലായി 6200 പേരെയാണ് ആദ്യഘട്ടമായി കണ്ടെത്തി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ 30 % (ഒരു യൂണിറ്റിൽ പതിനഞ്ചു (15) പേർ) സ്ത്രീകളായിരിക്കണംRead More
വോളന്റിയറായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് ചിട്ടയായ പരിശീലനം നൽകും. കായിക ക്ഷമത ഉയർത്തുന്ന പരിശീലനങ്ങൾ, പ്രാഥമികചികിത്സാ പരിശീലനം, രക്ഷാപ്രവർത്തനങ്ങളിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ Read More
തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ സംസ്ഥാനതലങ്ങളിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിന് യാത്ര ബത്തയും റെസിഡൻഷ്യൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകും.Read More
ജില്ലയിലെ ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർമാരായിരിക്കും അതത് ജില്ലകളിലെ വോളണ്ടിയർ തെരഞ്ഞെടുപ്പിന്റെ നോഡൽ ഓഫീസർ. ഓൺലൈൻ സംവിധാനം വഴിയായിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്.Read More
ഞങ്ങളുടെ സമർപ്പിതരായ വോളൻന്റിയർമാരെക്കുറിച്ച് വകുപ്പ് എന്താണ് പറയുന്നത് എന്ന് കേൾക്കുക
സിവിൽ ഡിഫൻസ് എന്നത് പ്രകൃതിദുരന്തങ്ങളിൽ നിന്നും മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ നിന്നും പൗരന്മാരെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സന്നദ്ധ സംഘടനയാണ്. അടിയന്തിര സാഹചര്യങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളെയും മറ്റ് ഏജൻസികളെയും സഹായിക്കുകയും സമൂഹത്തിൽ ദുരന്തനിവാരണ അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സിവിൽ ഡിഫൻസ് വോളൻന്റിയർമാർക്ക് വിവിധതരം ചുമതലകളുണ്ട്. രക്ഷാപ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ നൽകൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ, അഗ്നിശമന പ്രവർത്തനങ്ങളിൽ സഹായം നൽകൽ, ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകൽ, പൊതുജനങ്ങളിൽ ദുരന്തനിവാരണ അവബോധം വളർത്തൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇല്ല. സിവിൽ ഡിഫൻസ് എന്നത് പ്രധാനമായും ഒരു സന്നദ്ധ സേവനമാണ്.
അതെ. സിവിൽ ഡിഫൻസ് വോളൻന്റിയർമാർക്ക് പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനം, അഗ്നിശമനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ പരിശീലനം വിദഗ്ദ്ധരായ പരിശീലകരിൽ നിന്ന് ലഭിക്കും
ഇന്ത്യൻ പൗരനായിരിക്കണം, 18 വയസ്സ് പൂർത്തിയായിരിക്കണം, ശാരീരികക്ഷമതയും മാനസികമായി ജാഗ്രതയുമുള്ളവരായിരിക്കണം.